ചെറുവത്തൂർ: ജില്ലയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മഹ് യൂബ. പരിസ്ഥിതിക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിന് നിശ്ശബ്ദമായി പരിഹാരം കാണുകയാണ് മഹ് യൂബ ടീമംഗങ്ങളുടെ ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. മാലിന്യം എങ്ങനെ നിർമാർജനം ചെയ്യാമെന്ന ഒരുപാടു നാളത്തെ ആലോചനക്കു ശേഷമാണ് കൈതക്കാട് ആസ്ഥാനമായ മഹ് യൂബ ചുമതല ഏറ്റെടുത്തത്. ഒരു വർഷത്തിനുള്ളിൽ ഇവർ കയറ്റിയയച്ചത് 1500 ടൺ മാലിന്യമാണ്. ഗുജറാത്ത്, ഈറോഡ്, പുണെ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ വമ്പൻ കമ്പനികളിലേക്കാണ് മാലിന്യങ്ങളത്രയും ചെന്നെത്തിയത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമാഹരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം മെറ്റീരിയൽ റിക്കവറി സെന്ററിൽ എത്തിക്കും. ഇവിടെനിന്ന് തരംതിരിച്ചാണ് കയറ്റിയയക്കാൻ പാകത്തിൽ കെട്ടുകളാക്കുന്നത്. കോവിഡുകാലത്ത് ഒരു ദിവസംപോലും പണിമുടങ്ങാതെയാണ് സ്ഥാപനം പ്രവർത്തിച്ചത്. സംസ്ഥാനത്തെ ശുചിത്വ മിഷന്റെ അജൈവ മാലിന്യ സേവനദാതാക്കളിൽ ഒരാളാണ് മഹ് യൂബ. ഹരിതകേരള മിഷന്റെ ഹരിത സഹായ സ്ഥാപനവുമാണ്. മഹ് യൂബയുടെ എം.ഡി കൈതക്കാട്ടെ യു.കെ. കുഞ്ഞബ്ദുല്ലയാണ്. പടം: കൈതക്കാട്ടെ മാലിന്യശേഖരണ പ്ലാന്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.