കെ-റെയിലിനെ എതിർക്കുന്നത് വികസന വിരോധികളുടെ കൂട്ടായ്മ -പി. ജയരാജൻ

കാഞ്ഞങ്ങാട്: കെ-റെയിൽ വരുന്നതിനെ വികസന വിരോധികളുടെ കൂട്ടായ്മയാണ് എതിർക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയം​ഗം പി. ജയരാജൻ. ദേശീയപാത വികസനത്തിനെതിരെ ആര്‍.എസ്.എസും ജമാഅത്തെ ഇസ്‍ലാമിയും വയൽക്കിളികളെ ഇറക്കിയപോലെ ഇതും ചീറ്റിപ്പോകുമെന്നും അദ്ദേഹം പരിഹസിച്ചു. ഇട്ടമ്മൽ പാട്യം ​ഗോപാലൻ സ്മാരക ക്ലബിന്‍റെ നാൽപതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി. ജയരാജൻ. സോഫിയ മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. എം. അനീഷ് അധ്യക്ഷത വഹിച്ചു. വി.വി. രമേശൻ, അഡ്വ. കെ. രാജ്മോഹൻ, എം. പൊക്ലൻ, കാറ്റാടി കുമാരൻ, എം.വി. നാരായണൻ, പി.കെ. കണ്ണൻ, പി.വി. സുരേന്ദ്രൻ, എം. ജാനു എന്നിവര്‍ സംസാരിച്ചു. കൃപേഷ് ഇട്ടമ്മൽ സ്വാ​ഗതവും മഹേഷ് ഇട്ടമ്മൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.