കാസർകോഡ്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ മേയ് മൂന്നു മുതല്‍ ഒമ്പത് വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണനമേളയുടെ പ്രചാരണാര്‍ഥം ഏപ്രില്‍ 19 ന് ക്ലീന്‍ കാസര്‍കോട് ദിനമായി ആചരിക്കുന്നു. എല്ലാ ഓഫിസുകളും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സമ്പൂർണശുചീകരണ പരിപാടി സംഘടിപ്പിക്കും. മാലിന്യങ്ങള്‍ അഴുകുന്നവയും അഴുകാത്തവയുമായി തരംതിരിച്ച് ശേഖരിക്കുകയും അഴുകുന്നവ കുഴികമ്പോസ്റ്റ് ഉണ്ടാക്കി അതില്‍ നിക്ഷേപിക്കുകയും അഴുകാത്തവ സമയബന്ധിതമായി ക്ലീന്‍ കേരള കമ്പനിയ്ക്കോ അല്ലെങ്കില്‍ മറ്റു സ്‌ക്രാപ്പ് വ്യാപാരികള്‍ക്കോ കൈമാറുകയും വേണം. ജില്ല ഭരണകൂടം, ജില്ല ശുചിത്വമിഷന്‍, യുവജന ക്ഷേമ ബോര്‍ഡിന്റെ ടീം കേരള, യൂത്ത് ക്ലബ്ബുകള്‍ എന്നിവയുമായി സഹകരിച്ചാണ് സമ്പൂര്‍ണ ശുചീകരണ പരിപാടി. യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള സന്നദ്ധസേനയായ ടീം കേരള വളന്‍റിയേഴ്‌സ് കാസര്‍കോട് കലക്ടറേറ്റ് പരിസരം ശുചിയാക്കും. ടീം കേരള വളന്‍റിയേഴ്‌സിനുള്ള യൂനിഫോം വിതരണോദ്ഘാടനം ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിർവഹിക്കും. ശുചീകരണം കലക്ടറേറ്റിൽ ജില്ല കലക്ടര്‍ 19ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. അളവു തൂക്ക പരിശോധന ജില്ലയില്‍ കര്‍ശനമാക്കി രണ്ടാം ഘട്ടം ഏപ്രില്‍ 18 മുതല്‍ കാസർകോട്: 'ജാഗ്രത', 'ക്ഷമത' ഉപഭോക്തൃ ബോധവത്കരണ പരിശോധന പരിപാടികള്‍ രണ്ടു സ്‌ക്വാഡുകളായി ജില്ലയില്‍ ഊര്‍ജ്ജിതമായി തുടരുന്നു. ജില്ലയില്‍ 1601 വ്യാപാര സ്ഥാപനങ്ങളിലും 53 ഇന്ധന പമ്പുകളിലും ആദ്യഘട്ട പരിശോധന നടത്തി. ന്യൂനത കണ്ടെത്തിയ 97 വ്യാപാര സ്ഥാപനങ്ങളിലും മൂന്ന് ഇന്ധന പമ്പുകളിലും നോട്ടീസ് നല്‍കി. രണ്ടാംഘട്ട പരിശോധനകള്‍ പൊതുവിതരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തി ഏപ്രില്‍ 18 മുതല്‍ ആരംഭിക്കുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി. ശ്രീനിവാസ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കച്ചവടസ്ഥാനങ്ങളില്‍ അളവുതൂക്ക നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ലീഗല്‍മെട്രോളജി വകുപ്പ് നടത്തിവരുന്ന ' ജാഗ്രത' പരിശോധനയും ഇന്ധന വിതരണ സ്ഥാപനങ്ങളില്‍ നടത്തുന്ന 'ക്ഷമത' പരിശോധനയും ലോക ഉപഭോക്തൃ അവകാശ ദിനമായ മാര്‍ച്ച് 15 മുതലാണ് ആരംഭിച്ചത്. ഫോട്ടോ: LEGAL METROLOGY INSPECTION 3.jpg, LEGAL METROLOGY INSPECTION 1, LEGAL METROLOGY INSPECTION 2.jpg ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ 'ജാഗ്രത', 'ക്ഷമത' അളവ് തൂക്ക പരിശോധന നടത്തുന്നു അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി ഉദ്ഘാടനം 18ന് കാസർകോട്: അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി ഉദ്ഘാടനം പൂര്‍ത്തീകരണവും ആസ്തി കൈമാറ്റവും ഏപ്രില്‍ 18ന് രാവിലെ പത്തിന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയംമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ബ്ലോക്കിലെ പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ മുക്കാരിക്കണ്ടത്ത് 5.0 ഹെക്ടര്‍ വിസ്തൃതിയിലുള്ള ജലസംഭരണിയാണ് അനോടിപ്പള്ളം. പള്ളം അഭിവൃദ്ധിപ്പെടുത്താൻ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കി. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിൻെറ സാമൂഹിക ഉത്തരവാദിത്ത നിധിയില്‍നിന്ന് 2020-21 വര്‍ഷത്തില്‍ അമ്പതു ലക്ഷം രൂപ അനുവദിച്ചു. ജില്ല മണ്ണ് സംരക്ഷണ ഓഫിസിൻെറ നേതൃത്വത്തില്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത് നിർവഹണം നടത്തി. ഈ വര്‍ഷം ഫെബ്രുവരിയില്‍ 44.5 ലക്ഷം രൂപ ചെലവഴിച്ച് അനോടിപ്പള്ളം ജലസംരക്ഷണ പ്രവൃത്തി പൂര്‍ത്തീകരിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ പ്രദേശത്തെ ഭൂജല ലഭ്യത വർധിപ്പിക്കാനും വരള്‍ച്ച ലഘൂകരിക്കാനും സാധിക്കും. അനോടിപ്പള്ളം പദ്ധതിയുടെ തുടര്‍ പരിപാലനം പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കും. എ.കെ.എം. അഷ്റഫ് എം.എൽ.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.