വിഷുസന്ധ്യയിൽ സംഗീത കലാകാരന്മാരെ ആദരിച്ചു

തൃക്കരിപ്പൂർ: മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിഷു സന്ധ്യ സംഘടിപ്പിച്ചു. പ്രാദേശിക സംഗീത കലാകാരന്മാരെ ആദരിച്ചു. സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി. തമ്പാൻ അധ്യക്ഷത വഹിച്ചു. സംഗീത കലാകാരന്മാരായ ജയൻ ഈയ്യക്കാട്, രാജേഷ് തടിയൻ, അമ്പിളി വൈക്കത്ത് കൊവ്വൽ, മനോജ് മാണിയാട്ട്, ഗോകുൽ രാജ് മാടക്കാൽ, വൈഷ്ണവ് കേശവൻ, കെ.വി. പ്രദീപ്, തീർഥ പ്രദീപ് എന്നിവരെ ആദരിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, എം. ഗംഗാധരൻ, പി.വി. ദിനേശൻ, വി.കെ. രതീശൻ എന്നിവർ സംസാരിച്ചു. സദാനന്ദൻ പരങ്ങേൻ, വി.എം. സതീശൻ, കെ.വി. ശ്രീരാമകൃഷ്​ണൻ, വി.എം. മധുസൂദനൻ, ബിനേഷ് വിത്തൻ, എം. സനൂപ് എന്നിവർ നേതൃത്വം നൽകി. പി. രാജഗോപാലൻ സ്വാഗതവും സന്തോഷ്കുമാർ ചാലിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.