കാസർകോട്: 14കാരിയെ മാനഹാനി വരുത്തിയ കേസിൽ പ്രതിക്ക് എട്ടു വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും. മുന്നാട് കുളിയന്‍മരത്തെ എച്ച്. ആനന്ദനെയാണ് കാസര്‍കോട് അഡീഷനല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. 2018 ജൂണ്‍ രണ്ടിന് ഉച്ചക്ക് രണ്ടിന് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാനഹാനി വരുത്തിയെന്നാണ് കേസ്. പിഴയടച്ചില്ലെങ്കില്‍ എട്ടു മാസം കൂടി തടവും വിധിച്ചു. ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ ടി. ദാമോദരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.