നീർച്ചാൽ: ഇടിമിന്നലിൽ ചുക്കിനടുക്ക-പട്ടാജെയിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ഉണ്ടായ കാറ്റിനും മഴക്കും പിന്നാലെയാണ് ശക്തമായ മിന്നലുണ്ടായത്. ചുക്കിനടുക്ക-പട്ടാജെയിൽ നാരായണ മണിയാണിയുടെ വീട്ടിലാണ് നാശമേറെ. വീടിൻെറ വയറിങ് പൂർണമായും കത്തിനശിച്ചു. ടെലിവിഷൻ ഉൾെപ്പടെയുള്ള ഗൃഹോപകരണങ്ങളും നശിച്ചു. വലിയശബ്ദം കേട്ട് ഗൃഹനാഥൻ നാരായണ മണിയാണിയും ഭാര്യ ശാരദയും വീടിന് പുറത്തേക്ക് ഓടിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. ബേള വില്ലേജ് അധികൃതരെ വിവരമറിയിച്ചു. പടം: idiminnal1.jpgidiminnal2.jpgidiminnal3.jpg ചുക്കിനടുക്ക പട്ടാജെയിൽ മിന്നലിൽ വീടിൻെറ വയറിങ് നശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.