നീലേശ്വരം: സാംസ്കാരിക വൈവിധ്യങ്ങൾക്കെതിരായ വെല്ലുവിളികളെ പ്രതിരോധിക്കുമെന്ന പ്രഖ്യാപനവുമായി ജില്ല സാംസ്കാരിക വേദി കൂട്ടായ്മ സംഘടിപ്പിച്ചു. നാടകപ്രവർത്തകൻ രാജ്‌മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. എം. ചന്ദ്രപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക വേദി ചെയർമാൻ പി.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് എസ്. ജില്ല പ്രസിഡന്‍റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സി. ആംബുരാജ്, എം. ചന്ദ്രപ്രകാശ്, ടി.കെ. പ്രഭാകരകുമാർ, രവി ബന്തടുക്ക, ടി.വി. വിജയൻ, ഡി. സുരേന്ദ്രനാഥ്, എൻ. സുകുമാരൻ, ബാലകൃഷ്ണൻ, ചന്ദ്രൻ പൊള്ളപൊയിൽ, ഗിരിധർ രാഘവൻ, ടി.വി. രാജു, സജിന രാജു, ആശ പവിത്രൻ, ബേബി, സീന എന്നിവർ സംസാരിച്ചു. സന്തോഷ് ഒഴിഞ്ഞവളപ്പ്, യു.വി.ജി മടിക്കൈ, രവി ബന്തടുക്ക, ഡി. സുരേന്ദ്രനാഥ, ഗിരിധർ രാഘവൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. പടംkoottaymam nlr : ജില്ല സാംസ്കാരിക വേദി സംഘടിപ്പിച്ച കൂട്ടായ്മ നാടക പ്രവർത്തകൻ രാജ്മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.