വൃക്കകൾ തകരാറിലായ പ്രവാസി സഹായം തേടുന്നു

കാഞ്ഞങ്ങാട്: ഇരുവൃക്കകളും തകരാറിലായ പ്രവാസി, വൃക്ക മാറ്റി വെക്കുന്നതിന്​ സഹായം തേടുന്നു. രാവണേശ്വരം തണ്ണോട്ടെ ടി. ഗോകുലനാണ് ദുരിതത്തിൽ കഴിയുന്നത്. പ്രവാസിയായിരുന്ന ഗോകുലൻ അസുഖത്തെ തുടർന്നാണു നാട്ടിലെത്തിയത്. പരിശോധനയിൽ വൃക്കകൾക്കു തകരാർ സംഭവിച്ചതായി കണ്ടെത്തി. ഇരുവൃക്കകളും പൂർണമായും പ്രവർത്തനരഹിതമായതോടെ ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ്​ ചെയ്യുന്നു. ഇതുവരെയുള്ള ചികിത്സക്കായി 30 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. സ്വത്തുക്കളെല്ലാം വിറ്റാണ് ചികിത്സ നടത്തിയത്. രണ്ട് പിഞ്ചുകുട്ടികളും ഭാര്യയുമടങ്ങുന്ന ഗോകുലനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ നാട്ടുകാർ കൈകോർക്കുകയാണ്. ഭീമമായ തുക ചെലവഴിച്ച് വൃക്ക മാറ്റിവെക്കുകയെന്ന ദൗത്യത്തിലാണ് നാട്ടുകാർ. ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ പാടിക്കാനം, പഞ്ചായത്ത് അംഗം ടി. മിനി എന്നിവർ രക്ഷാധികാരികളായി ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് പെരിയ ബസാർ ശാഖയിലാണ് അക്കൗണ്ട്. നമ്പർ-40442101047840, ഐ.എഫ്.എസ്.സി- KLGB0040442. വാർത്തസമ്മേളനത്തിൽ കമ്മിറ്റി ഭാരവാഹികളായ പഞ്ചായത്തംഗം പി. മിനി, പി. കുഞ്ഞിക്കണ്ണൻ, പി. ഗോപാലൻ, കെ.വി. ബാലകൃഷ്ണൻ, കെ.വി. കുഞ്ഞിരാമൻ, സി. ശരത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.