ഒമ്പതു​ കോളനികളിൽകൂടി അംബേദ്കര്‍ ഗ്രാമം പദ്ധതി

കാസർകോട്​: ജില്ലയിൽ നടപ്പാക്കും. ഇതിനായി ഒമ്പതു കോടി രൂപയും അനുവദിച്ചു. ഉദുമ മണ്ഡലത്തിലെ വടക്കേക്കര കോളനി, മേല്‍ബാര കോളനി, മഞ്ചേശ്വരം മണ്ഡലത്തിലെ ബാഡൂര്‍ പട്ടികജാതി കോളനി, പുളികുത്തി പട്ടികജാതി കോളനി, കാഞ്ഞങ്ങാട് മണ്ഡലത്തിലെ മൈക്കാനം പട്ടികജാതി കോളനി, കാസര്‍കോട് മണ്ഡലത്തിലെ ചേനക്കോട് പട്ടികജാതി കോളനി, നെല്ലിക്കുന്ന് പട്ടികജാതി കോളനി, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഓലാട്ട് പട്ടികജാതി കോളനി, കാന്തിലോട്ട് തെക്കുവടക്ക് പട്ടികജാതി കോളനി എന്നിവിടങ്ങളിലാണ്​ പദ്ധതി നടപ്പാക്കുക. പട്ടികജാതി വികസന വകുപ്പ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ രണ്ടു പട്ടികജാതി കോളനികളില്‍ അടിസ്ഥാനവികസന സൗകര്യമൊരുക്കുന്ന പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം. ഒരു കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. മുപ്പതില്‍ കുറയാത്ത കുടുംബങ്ങളുള്ള കോളനികളായിരിക്കണം. ഇത്തരം കോളനികളിൽ പട്ടികജാതി വികസന ഓഫിസര്‍മാര്‍ പരിശോധിച്ച് അതത് എം.എല്‍.എമാര്‍ക്ക് റിപ്പോർട്ട്​ നല്‍കും. എം.എല്‍.എമാര്‍ നിർദേശിക്കുന്ന കോളനികള്‍ പദ്ധതിക്കായി തിരഞ്ഞെടുക്കുകയാണ്​ രീതി. ജില്ല നിർമിതികേന്ദ്രയാണ് പദ്ധതിയുടെ നിർവഹണ ഏജന്‍സി. ഒമ്പതു​ കോളനികള്‍ക്കായി 1.8 ലക്ഷം രൂപ നിർമിതികേന്ദ്രത്തിന് അനുവദിച്ചു. 2023 ഫെബ്രുവരിക്കകം പദ്ധതി പൂര്‍ത്തീകരിക്കണം. 2017-18ൽ ജില്ലയിൽ 10 കോളനികളിൽ പദ്ധതി നടപ്പാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.