നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ മുക്കടയില്‍നിന്ന് അരയാക്കടവ് വരെ തീരദേശ റോഡിന് സമീപത്ത് സ്ഥാപിച്ച മൈല്‍ കുറ്റികള്‍ ഇളകിവീണു. റോഡ് നിര്‍മാണം പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകംതന്നെ മൈൽ കുറ്റികള്‍ ഇളകിവീണത് അശാസ്ത്രീയ നിർമാണം കാരണമാണെന്നാണ് ആരോപണം. യാത്രക്കാർക്ക് കിലോമീറ്റർ ദൂരം മനസ്സിലാക്കാൻ വേണ്ടിയാണ് മൈൽ കുറ്റികൾ സ്ഥാപിച്ചത്. ഓരോ കിലോമീറ്റർ ദൂരം അളന്ന് കണക്കാക്കിയാണ് കുറ്റികൾ സ്ഥാപിച്ചത്. ഇവ ശരിയായി ഉറപ്പിക്കാത്തതിനാലാണ് കുറ്റികളെല്ലാം ഇളകിവീണത്. മുക്കടയില്‍നിന്ന് അരയാല്‍ കടവ് വരെ തേജസ്വിനി പുഴയുടെ തീരത്തുകൂടിയാണ് തീരദേശ റോഡ് കടന്നുപോകുന്നത്. കുണ്ടൂര്‍, പുലിയന്നൂര്‍, അണ്ടോള്‍, വേളൂര്‍, പാലാട്ടര, പാറക്കോല്‍, കിനാനൂര്‍, കോളിക്കാല്‍ പ്രദേശങ്ങളെ കോര്‍ത്തിണക്കിയാണ് തീരദേശ റോഡ് അരയാകടവില്‍ എത്തുക. യാത്രക്ലേശം അനുഭവിക്കുന്ന ഇവിടത്തുകാര്‍ക്കെല്ലാം റോഡ് വന്നത് വലിയ ആശ്വാസമായിരുന്നു. എന്നാല്‍, റോഡ് നിർമാണം പൂര്‍ത്തിയായെങ്കിലും റോഡിന് സമീപത്ത് സ്ഥാപിച്ച മൈൽ കുറ്റികള്‍ ഇളകിവീണത് പ്രദേശത്തുകാരുടെ സന്തോഷങ്ങള്‍ക്ക് മങ്ങലേൽപിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.