ഉദുമ: കൊളത്തൂര്‍ അജയന്‍ കളവയല്‍ ഗ്രന്ഥാലയം വായനശാല നേതൃത്വത്തില്‍ സാക്ഷരത പഠിതാക്കളുടെ സംഗമവും അനുമോദനവും ആദരവും സംഘടിപ്പിച്ചു. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ധന്യ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.വി. കരുണാകരനെ ആദരിച്ചു. ക്രിസ്മസ് കരോളിലൂടെ ശേഖരിച്ച പണം കൊണ്ട് വായനശാലയിലേക്ക് പുസ്തകം വാങ്ങി നല്‍കിയ ബാലവേദി കുരുന്നുകളെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ് പാദൂര്‍ അനുമോദിച്ചു. പ്രദേശത്തെ സാക്ഷരത പഠിതാക്കളായ മുതിര്‍ന്ന വ്യക്തികള്‍ക്കുള്ള ആദരം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ബി.കെ. നാരായണന്‍ നിര്‍വഹിച്ചു. ഗ്രന്ഥാലയത്തിന് വേണ്ടി കെ. പൊക്കായി സ്വരൂപിച്ച പുസ്തകങ്ങള്‍ കാസര്‍കോട് ലൈബ്രറി സെക്രട്ടറി പി. ദാമോദരന്‍ ഏറ്റുവാങ്ങി. ഗ്രന്ഥാലയം നടത്തിയ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാര്‍ഡ് അംഗം ബി.എല്‍. നൂര്‍ജഹാന്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ പി. വസന്തകുമാരി, അംഗങ്ങളായ എം. ഗോപാലകൃഷ്ണന്‍, കെ. പ്രിയ, കൊളത്തൂര്‍ നയനാര്‍ ഗ്രന്ഥാലയം സെക്രട്ടറി രാധാകൃഷ്ണന്‍ ചാളക്കാട്, കുഞ്ഞിക്കണ്ണന്‍ ചാളക്കാട്, എ. നാരായണന്‍ കളവയല്‍, എം.കെ. നാരായണന്‍, കെ. പ്രദീപ്, സി. മണികണ്ഠന്‍, എം. ബാലകൃഷ്ണന്‍, ഇ. സുചിത്ര എന്നിവര്‍ സംസാരിച്ചു. കെ. പൊക്കായി സ്വാഗതവും എം. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.