നീലേശ്വരം: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. നിഷാന്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.വി. ദീപേഷ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ. സനുമോഹൻ, പി. അഖിലേഷ്, സിനീഷ് കുമാർ, എ. അഭിജിത്ത്, വി. മുകേഷ്, പി. സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വി. രതീഷ് സ്വാഗതം പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചശേഷം പോസ്റ്റ് ഓഫിസ് പരിസരത്ത് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. പടം: nlr dyfi ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ധർണയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.