കാഞ്ഞങ്ങാട്. കെ- റെയിൽ കേരളത്തിന്റെ സ്വപ്നപദ്ധതിയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ബുള്ളറ്റ് ട്രെയിൻ കേരളത്തിന് വേണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടിയ യു.ഡി.എഫ്. നേതാക്കൾ കെ- റെയിൽ പദ്ധതിക്കെതിരെ നടത്തുന്ന സമരങ്ങൾ അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടിയുടെ ജില്ല നേതൃസമ്മേളനം കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് സണ്ണി അരമന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. ജോസഫ് മുഖ്യാതിഥിയായി. ജില്ല ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ, ബാബു ജോസഫ്, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്‍റ് ഷാനോജ് ഫിലിപ്പ്, കർഷക യൂനിയൻ ജില്ല പ്രസിഡന്‍റ് സണ്ണി ഇഴകുന്നേൽ, ജോമോൻ മാലകല്ല്, സുനിൽ ജോസഫ്, ജിയോ കരി വേടകം എന്നിവർ സംസാരിച്ചു. janadhipathya congress ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടിയുടെ ജില്ല നേതൃസമ്മേളനം മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.