വിലക്കയറ്റം: കടകളിലേക്കിറങ്ങി കലക്ടർ

blurb: സവാളക്ക്​ അമിത വില ഈടാക്കിയ കടക്കാരനെ കൈയോടെ പിടികൂടി കാസർകോട്: കടകളിൽ തോന്നുംപടിയുള്ള വിലനിരക്ക്​ കൈയോടെ പിടികൂടാൻ കലക്ടർ. കാസർകോട്​ ടൗണിലെ ഹോട്ടൽ, പലവ്യഞ്ജന കടകൾ, പച്ചക്കറി കടകൾ, ഇറച്ചി-മത്സ്യക്കട തുടങ്ങിയയിടങ്ങളിലാണ് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്​. ഓരോ കടയിലും കയറി വില ചോദിച്ചറിഞ്ഞു. ഒരു കടയിൽ സവാളക്ക് അമിത വില ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. മാർക്കറ്റിൽ 22 രൂപ വിലയുണ്ടായിരുന്ന സവാള 26 രൂപക്ക് വിൽക്കുന്നതായാണ്​ കണ്ടെത്തിയത്​. ഈ കടക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല സപ്ലൈ ഓഫിസർക്ക് കലക്ടർ നിർദേശം നൽകി. താലൂക്ക് തലത്തിൽ സ്ക്വാഡുകൾ രൂപവത്​കരിച്ച് പരിശോധന തുടർച്ചയായി നടത്താനും കലക്ടർ നിർദേശിച്ചു. റമദാൻ, വിഷു, ഈസ്റ്റർ ആഘോഷ വേളകളിൽ പൊതു കമ്പോളത്തിൽ അമിത വില വർധന നിയന്ത്രിക്കുമെന്ന്​ കലക്ടർ പറഞ്ഞു. ജില്ല സപ്ലൈ ഓഫിസർ കെ.പി. അനിൽകുമാർ, താലൂക്ക് സപ്ലൈ ഓഫിസർമാരായ കെ.എൻ. ബിന്ദു, സജികുമാർ, എം. ജയപ്രകാശ് റേഷനിങ്​ ഇൻസ്പെക്ടർമാരായ എസ്. ബിന്ദു, പി.വി. ശ്രീനിവാസ്, ടി.രാധാകൃഷ്ണൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. collector inspection ജില്ല കലക്ടറുടെ നേതൃത്വത്തിൽ കാസർകോട് ടൗണിലെ കടകളിൽ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.