കാസർകോട്: പ്രാദേശികമായും കേരളീയമായും നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും സാമൂഹിക നവോത്ഥാന മുന്നേറ്റവും പുതിയ തലമുറ പഠിക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂളില്‍ മഹാത്മാഗാന്ധിയുടെയും എ.സി. കണ്ണന്‍ നായരുടെയും പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ആഹ്വാനം കേട്ട് ദേശീയ സമര പ്രസ്ഥാനത്തിലേക്ക് വന്നതാണ് എ.സി. കണ്ണന്‍ നായര്‍. ഈ പ്രദേശത്തും കേരളത്തിലും നടന്ന സ്വാതന്ത്രസമര ചരിത്രവും സാമൂഹികമായ നവോത്ഥാന മുന്നേറ്റ കാലയളവിലെ പ്രശ്‌നങ്ങളും നമ്മുടെ ഈ തലമുറ പഠിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എ.സി. കണ്ണന്‍ നായരുടെ പുത്രന്‍ കെ.കെ.ശ്യാംകുമാര്‍, എ.സി. കണ്ണന്‍ നായര്‍ സ്മാരക ട്രസ്റ്റ് പ്രസിഡൻറ് അഡ്വ. ടി.കെ. സുധാകരന്‍, എം. രാഘവന്‍ അതിയാമ്പൂര്‍, പി.ടി.എ പ്രസിഡൻറ് ജി. ജയന്‍, മദര്‍ പി.ടി.എ പ്രസിഡൻറ് നിഷ പ്രദീപ് എന്നിവര്‍ സംസാരിച്ചു. മുന്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് കെ.വി. വനജ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ചിത്രകലാധ്യാപകന്‍ സുരേഷ് ചിത്രപ്പുരയാണ് മഹാത്മാഗാന്ധി പ്രതിമയുടെ ശിൽപി. ഫോട്ടോ: മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂളില്‍ മഹാത്മാഗാന്ധിയുടെയും എ.സി. കണ്ണന്‍ നായരുടെയും പ്രതിമ മന്ത്രി സജി ചെറിയാന്‍ അനാച്ഛാദനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.