'വി.എച്ച്.എസ്.ഇ അഗ്രിക്കൾചർ ഡിപ്ലോമക്ക് തുല്യമാക്കണം'

തൃക്കരിപ്പൂർ: വി.എച്ച്.എസ്.ഇ അഗ്രിക്കൾചർ കോഴ്‌സ് ഡിപ്ലോമ ഇൻ അഗ്രിക്കൾചറിന് തുല്യമാക്കണമെന്ന് കേരള വി.എച്ച്.എസ്.ഇ അഗ്രിക്കൾചർ അസോസിയേഷൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അഗ്രിക്കൾചർ അസിസ്റ്റൻറ് തസ്തികയുമായി ബന്ധപ്പെട്ട് ഡിപ്ലോമക്കാർക്കും വി.എച്ച്.എസ് കാർക്കും തുല്യപരിഗണന നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചുവെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ നടപടി ഉണ്ടായിട്ടില്ല. വിവേചനം ഉള്ളപ്പോൾ തന്നെ ഇതര സംസ്ഥാനക്കാർക്കു കൂടി പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടാക്കുകയാണ് ചെയ്തത്. വിവിധ വകുപ്പുകളിലെ നിയമനം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും വി.എച്ച്.എസ്.ഇകാർക്ക് കൂടി അവസരം ലഭിക്കത്തക്കവിധം പരിഷ്കരിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. 2020 ഡിസംബർ 23ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്ന് ഒരൊറ്റ വി.എച്ച്.എസ് കാരെ പോലും നിയമിച്ചിട്ടില്ല. വി.എച്ച്.എസ് കാർക്ക് കട്ട് ഓഫ് മാർക്ക് നിശ്ചയിച്ച് ഡിപ്ലോമക്കാർക്ക് ഉപാധികളില്ലാതെ നിയമനം നൽകുകയാണ്. ഒരേ പരീക്ഷ എഴുതിയവരെയാണ് ഇത്തരത്തിൽ രണ്ടുതട്ടിൽ നിർത്തുന്നത്. വാർത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ. സുശാന്ത്, ആക്ടിങ്​ പ്രസിഡന്റ് വി.കെ. അനഘ, ജോ. സെക്ര.കെ. ശരണ്യ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.