കതിർമണ്ഡപത്തിൽനിന്ന് കബഡി കോർട്ടിലേക്ക്

പടന്ന: താലികെട്ട് കഴിഞ്ഞ് നേരെ കബഡി കോർട്ടിലേക്ക് കുതിച്ചെത്തി ടീമിനെ കിരീടത്തിലേക്ക് നയിച്ച് 'എ.കെ.ജി ഓരി' ടീമിന്റെ വിഷ്ണു. കബഡിയുടെ ആവേശം തിരതല്ലിയ ഓരി യങ്​ മെൻസ് കബഡി ടൂർണമൻെറിന്റെ താരമാവുകയും ടീമിനെ നിർണായകഘട്ടത്തിൽ വിജയക്കുതിപ്പിലേക്ക് നയിക്കുകയും ചെയ്ത വിഷ്ണുവിന്റെ പ്രകടനം നവവധുവിനുള്ള വിവാഹ സമ്മാനം കൂടിയായി. വിഷ്ണുവിന്റെയും ഹർഷയുടെയും വിവാഹ ദിവസമായ ഞായറാഴ്ചയായിരുന്നു ഓരി യങ്​ മെൻസ് ആതിഥ്യമരുളിയ ഉത്തര മേഖല സീനിയർ കബഡി ടൂർണമെന്റ് ഫൈനൽ. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമായ മത്സരത്തിൽ റെഡ് സ്റ്റാർ കുറുന്തൂറിനെ തോൽപിച്ച് എ.കെ.ജി ഓരി കപ്പ് നേടുമ്പോൾ നവദമ്പതികളുടെ ജീവിതത്തിൽ ഈ ദിവസം ഇരട്ടി മധുരമായി. ആതിഥേയരായ യങ്​ മെൻസ് ക്ലബ്​ കബഡി ഗ്രൗണ്ടിൽ വധൂവരന്മാരന്മാർക്ക്​ ഉപഹാരം നൽകിയതും കാണികളിൽ വേറിട്ട അനുഭവമായി. വിഷ്ണുവും ഹർഷയും ട്രോഫിയുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.