ഓലാട്ട്, കാന്തലോട്ട് തെക്കു-വടക്ക് കോളനികളുടെ നവീകരണത്തിന് രണ്ടു കോടി

ചെറുവത്തൂർ: അംബേദ്കർ ഗ്രാമവികസന പദ്ധതി 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കരിപ്പൂർ മണ്ഡലത്തിലെ ഓലാട്ട്, കാന്തലോട്ട് തെക്കു-വടക്ക് കോളനികളുടെ നവീകരണത്തിനായി രണ്ടു കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു. കോളനികളുടെ നിർമാണച്ചുമതല ജില്ല നിർമിതി കേന്ദ്രത്തിന് നൽകി. തെരഞ്ഞെടുത്ത കോളനികൾക്ക് അനുവദിച്ച 20 ലക്ഷം രൂപ വീതം അനുവദിക്കുന്നതിനായി ജില്ല പട്ടികജാതി വികസന ഓഫിസർമാർക്ക് അലോട്ട്മൻെറ് നൽകി. കോളനികളിലേക്ക് ഉള്ള റോഡ്, നടപ്പാത, ഡ്രെയിനേജ്, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, കുടിവെള്ളത്തിനും ജലസേചനത്തിനുള്ള സൗകര്യങ്ങൾ, കോളനികളിലെ പൊതുസ്ഥലങ്ങളിലും വീടുകളിലും ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ മെയിന്റനൻസ്, പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണ ഭിത്തി നിർമാണം, വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾ എന്നിവ ഈ പദ്ധതിയിൽ ഏറ്റെടുക്കാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.