കാസര്‍കോട്: അര്‍ജാല്‍ റോഡ് ആദ്യ-അവസാന ഭാഗം, മസ്ജിദ് റോഡ്, ജി.ടി റോഡ് സൈഡ് ബേം, തായല്‍ പഴയ പള്ളി റോഡ് എന്നിവ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീറും ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സനും വാര്‍ഡ് കൗണ്‍സിലറുമായ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, നഗരസഭ വികസന സ്ഥിരംസമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുനിസിപ്പല്‍ സെക്രട്ടറി ബിജു, കെ.എ. ഹസൈനാര്‍, കെ.എ. കുഞ്ഞാലി, കെ.ജി. അന്‍വര്‍, ടി. ഷറഫുദ്ദീന്‍, കെ.എ. മുഹമ്മദ്, അഹമദ് ഹാജി കോളിയാട്, ടി.എം. അസ്‍ലം, ജുനൈദ്, നിസാര്‍ തായല്‍, ശാഫി തായല്‍, സിദ്ദീഖ് കോളിക്കര, ഹമീദ് തായല്‍ തുടങ്ങിയവർ സംബന്ധിച്ചു. ടി. അബ്ദുല്‍ ഖാദര്‍ സ്വാഗതവും ഫിറോസ് അടുക്കത്ത്ബയല്‍ നന്ദിയും പറഞ്ഞു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും കാസര്‍കോട് നഗരസഭയുടെ മെയിന്റനന്‍സ് ഫണ്ടില്‍നിന്നുമാണ് റോഡുകൾ കോണ്‍ക്രീറ്റ് ചെയ്തത്. road inauguration അര്‍ജാല്‍ റോഡ് ആദ്യ-അവസാന ഭാഗം, മസ്ജിദ് റോഡ്, ജി.ടി റോഡ് സൈഡ് ബേം, തായല്‍ പഴയ പള്ളി റോഡ് എന്നിവ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീറും ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.