ഗ്രന്ഥശാല പ്രവർത്തകർക്ക് പരിശീലനം

തൃക്കരിപ്പൂർ: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലി​െന്റ ആഭിമുഖ്യത്തിൽ എടാട്ടുമ്മൽ വി.കെ.സി സ്മാരക ഗ്രന്ഥാലയത്തി​െന്റ സഹകരണത്തോടെ നൽകി. തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ് ഗ്രാമപഞ്ചായത്തുകളിലെ ഗ്രന്ഥശാല സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കുമാണ് പരിശീലനം സംഘടിപ്പിച്ചത്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. കൂലേരി ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ താലൂക്ക് പ്രസിഡൻ്റ് പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയന്റ് സെക്രട്ടറി ടി. രാജൻ ക്ലാസെടുത്തു. താലൂക്ക് സെക്രട്ടറി വി. ചന്ദ്രൻ, ജോ. സെക്രട്ടറി പി.വി. ദിനേശൻ, വി.കെ. രതീശൻ, കെ.വി. ശശി എന്നിവർ സംസാരിച്ചു. sathar vadakumbad.jpg ഗ്രന്ഥശാല പ്രവർത്തകർക്കുള്ള പരിശീലന പരിപാടി തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.