സമം സാംസ്‌കാരിക പരിപാടിയുടെ ലോഗോ നടി ഭാവന പ്രകാശനം ചെയ്തു

കാസർകോട്: സാംസ്‌കാരിക വകുപ്പ്, ജില്ല പഞ്ചായത്ത്, യുവജന ക്ഷേമ ബോഡ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സമം' സാംസ്‌കാരിക പരിപാടിയുടെ ലോഗോ പ്രകാശനം ചലച്ചിത്ര നടി ഭാവന നിര്‍വഹിച്ചു. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഏപ്രില്‍ 23,24 തീയതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കിലാണ് 'സമം' സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ്​ ഷാനവാസ് പാദൂര്‍, സ്​റ്റാന്‍ഡിങ് ചെയര്‍പേഴ്‌സൻ അഡ്വ. എസ്.എന്‍. സരിത, ഷിനു ചാക്കോ, നഗരസഭാധ്യക്ഷ കെ.വി. സുജാത, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം വി.വി. രമേശന്‍, സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും ജില്ല യൂത്ത് കോഓഡിനേറ്ററുമായ എ.വി. ശിവപ്രസാദ് എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ -സമം സാംസ്‌കാരിക പരിപാടിയുടെ ലോഗോ നടി ഭാവന പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.