കാഞ്ഞങ്ങാട്: വേനല്‍ കടുത്തതോടെ അതതു പഞ്ചായത്തുകളിലെ ശുദ്ധജല സ്രോതസ്സുകള്‍ അതത് പഞ്ചായത്തില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ഹോസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലെ അജണ്ടകള്‍ ചര്‍ച്ച ചെയ്തു. റവന്യൂ വകുപ്പിന്റെ കീഴിലുള്ള പുല്ലൂര്‍ - പെരിയ പഞ്ചായത്തിലെ 13 സെന്‍റ് സ്ഥലം പഞ്ചായത്തിന് കൈമാറണമെന്നും ഹരിപുരം തടത്തില്‍ റോഡ് പി.ഡബ്യു.ഡി ഏറ്റടുക്കണമെന്നും റോഡിന്റെ വീതി കൂട്ടണമെന്നും ആവശ്യമുയര്‍ന്നു. കാഞ്ഞങ്ങാട് ടൗണിലെ തെരുവുവിളക്ക് നന്നാക്കല്‍ നഗരസഭയെ ഏൽപിക്കണമെന്ന കാര്യത്തില്‍ തുടര്‍ വിശദീകരണം നടത്തി. കെ.എസ്.ടി.പി റോഡുകളിലെ തെരുവുവിളക്കുകളുടെ പരിപാലനം നടത്തുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ടി.പി പ്രതിനിധി അറിയിച്ചു. ചാലിങ്കാലില്‍ കുടുംബക്ഷേമ കേന്ദ്രം പണിയുന്നതിനുള്ള സ്ഥലം അനുവദിക്കണമെന്നും ചാലിങ്കാല്‍ കമ്മാടത്ത് പാറ തുടങ്ങിയ സ്ഥലത്തെ വ്യാജമദ്യ വില്‍പന തടയണമെന്നും മുക്കട പദ്ധതിക്ക് ഭൂമി ലഭ്യമാക്കണമെന്നും യോഗത്തില്‍ ശിപാര്‍ശ ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. അരവിന്ദന്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്‍റ് പി. ലക്ഷ്മി, പടന്ന പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മുഹമ്മദ് അസ്‍ലം, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ മണിരാജ് സ്വാഗതം പറഞ്ഞു. ലാപ്ടോപ് വിതരണം ചെയ്തു ഉദുമ: പള്ളിക്കര ഗ്രാമപഞ്ചായത്ത് 2021- 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി പള്ളിക്കര ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ ലാപ്ടോപ് വിദ്യാര്‍ഥികള്‍ക്ക് കൈമാറി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മുഹമ്മദ് കുഞ്ഞി ചോണായി, ഗോപാലന്‍ കരിച്ചേരി, കുഞ്ഞബ്ദുല്ല മൗവ്വല്‍, രാധിക, ലീനാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ഫിഷറീസ് നിര്‍വഹണ ഉദ്യോഗസ്ഥ ഒ.വി പ്രമീള നന്ദി പറഞ്ഞു. ഫോട്ടോ പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ ലാപ്ടോപ് വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.