'സന്ദേശ'ത്തിന് പുരസ്കാരം; കോവിഡ്​ പ്രവർത്തനത്തിനുള്ള അംഗീകാരം

കാസർകോട്​: സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ പുരസ്കാരം ലഭിച്ച ചൗക്കി സന്ദേശം ക്ലബിനു കോവിഡ്​ കാല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം. മന്ത്രി ആന്‍റണി രാജുവിൽനിന്നും എസ്.എച്ച്. ഹമീദ്, എം. സലീം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ആകർഷ് എം.നമ്പ്യാർ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. നെഹ്റു യുവകേന്ദ്രയുടെ മികച്ച യൂത്ത് ക്ലബിനുള്ള അവാർഡും സന്ദേശത്തിനാണ് ലഭിച്ചത്. കോവിഡ് കാലത്ത് സമൂഹത്തിലെ നാനാതുറകളിലുള്ളവർക്ക് സഹായങ്ങളെത്തിക്കാൻ സന്ദേശത്തിനു കഴിഞ്ഞു. കമ്യൂണിറ്റി കിച്ചണിലേക്ക് സഹായങ്ങൾ നൽകിയതുമുതൽ മത്സ്യത്തൊഴിലാളികൾ, വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർ, ഓട്ടോറിക്ഷ തൊഴിലാളികൾ, പാലിയേറ്റിവ് രോഗികൾ, രോഗ ബാധിതരായ പാവപ്പെട്ടവർ, അനാഥ മന്ദിരത്തിലെ ആൾക്കാർ, വൃദ്ധ സദനത്തിലുള്ളവർ എന്നിവർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ എത്തിച്ചു. വിദേശ രാജ്യങ്ങളിൽനിന്നും മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്ക് ക്വാറന്‍റീൻ സെന്‍റർ ഒരുക്കി. ജില്ലയിലെ വിവിധ ഓഫിസുകൾ, റെയിൽവേ സ്റ്റേഷൻ, ആശുപത്രി, ബസ് സ്റ്റാൻഡ്​ എന്നിവിടങ്ങളിൽ മാസ്ക്​, സാനിറ്റൈസർ എന്നിവ നൽകി. sandesham സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ പുരസ്കാരം ചൗക്കി സന്ദേശം പ്രവർത്തകർ മന്ത്രി ആന്‍റണി രാജുവിൽനിന്ന് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.