കാഞ്ഞങ്ങാട്: ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ കൊടക്കാട് നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ല സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ദീപശിഖ, പതാക, കൊടിമര ജാഥക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം നൽകി. ബാൻഡ്മേളത്തിന്റെയും മുത്തുക്കുടകളുടെയും നിരവധി ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ കോട്ടച്ചേരി ട്രാഫിക് ജങ്ഷൻ മുതൽ പുതിയകോട്ട വരെയാണ് സ്വീകരിച്ചാനയിച്ചത്. സ്വീകരണത്തിന് ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്, പ്രസിഡന്റ് വിപിൻ ബല്ലത്ത്, അനീഷ് കുറുമ്പാലം, പ്രിയേഷ് കാഞ്ഞങ്ങാട്, കെ. സബീഷ് എന്നിവർ നേതൃത്വം നൽകി. knhd dyfi jaadha ഡി.വൈ.എഫ്.ഐ ജില്ല സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ദീപശിഖയുമായി കാഞ്ഞങ്ങാട് നഗരത്തിൽ സംഘടിപ്പിച്ച ജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.