കാഞ്ഞങ്ങാട്: ഫിഷറീസ് ഡി.ഡിയെ പുനർഗേഹം ഗുണഭോക്താക്കളും ആക്ഷൻ കമ്മിറ്റിയംഗങ്ങളും ചേർന്ന് ഘെരാവോ ചെയ്തു. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി 25 കുടുംബങ്ങൾക്ക് ഫിഷറീസ് വകുപ്പ് നേരിട്ട് എടുത്ത് നൽകിയ മൂന്ന് സെന്റ് വീതം സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോൾ 11 പേർക്ക് രണ്ടേ മുക്കാൽ സെന്റ് വീതമെ ലഭിച്ചുള്ളൂ. ഇതിന്റെ പേരിൽ സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി സി.കെ ബാബുരാജ് ചെയർമാനായും, സി.കെ. മണി കൺവീനറായും ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിക്കറ്റിങ് സമരം ഉൾപ്പെടെ നടത്തുകയും ചെയ്തിരുന്നു. നിരന്തര ഇടപെടലുകളും സമരങ്ങളും നടത്തിയിട്ടും നീതി ലഭിക്കാത്ത ഗുണഭോക്താക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ചേർന്നാണ് ഫിഷറീസ് ഡി.ഡി യെ ഘെരാവോ ചെയ്തത്. മണിക്കൂറുകൾ നീണ്ട ഘെരാവോയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ ആറിന് കലക്ടറുടെ ചേംബറിൽ വെച്ച് ഫിഷറീസ് വകുപ്പിന് സ്ഥലം നൽകിയവരും ആർ.ഡി.ഒയും ഗുണഭോക്താക്കളും ആക്ഷൻ കമ്മിറ്റിയും ഫിഷറീസ് ഡി.ഡിയും സംയുക്തമായി ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്ന് പൊലീസ് അധികാരികളുടെ മുമ്പാകെ ഉറപ്പ് നൽകി. ഇതോടെ ഘെരാവോ നടപടി അവസാനിപ്പിച്ചു. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി സി. കെ. ബാബുരാജ്, ആക്ഷൻ കമ്മിറ്റി കൺവീനർ സി.കെ. മണി, എ.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശ്രീജിത്ത് മടിക്കൈ, സി.പി.ഐ പുഞ്ചാവി കടപ്പുറം ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രൻ പുഞ്ചാവി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.