സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം ചെറുക്കണം – മുഖ്യമന്ത്രി

നീലേശ്വരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ചെറുതും വലുതുമായ എല്ലാ നീക്കങ്ങളെയും ഇനിയും എതിര്‍ക്കേണ്ടതുണ്ടെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടാണ് ഇതുവരെ സ്വീകരിച്ചുവന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീലേശ്വരം അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം ഹെഡ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെഡ് ഓഫിസിലെ മിനി ഓഡിറ്റോറിയം മുന്‍ എം.പി പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. -----------------------------------------------------കോഓപറേറ്റിവ് ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി. സതീഷ് ചന്ദ്രന്‍, കോണ്‍ഫറന്‍സ് ഹാള്‍ മുന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ കമേഴ്ഷ്യല്‍ കോംപ്ലക്സ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ സെയ്ഫ് ലോക്കർ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കാസര്‍കോട് ജോ. രജിസ്ട്രാര്‍ ജനറല്‍ എ. രമ ആദ്യ നിക്ഷേപം സ്വീകരിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ സാബു എബ്രഹാം മൊബൈല്‍ ബാങ്കിങ് ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ കെ. രാജഗോപാലന്‍ മെംബര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. നീലേശ്വരം കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ.പി. നാരായണന്‍, നീലേശ്വരം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ നായര്‍, നീലേശ്വരം ബ്ലോക്ക് അഗ്രികള്‍ചറിസ്റ്റ് ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് കെ.കെ. നാരായണന്‍, നഗരസഭ കൗണ്‍സിലര്‍ ഇ.ഷജീര്‍, കാസര്‍കോട് പ്ലാനിങ് എ.ആര്‍, ഹോസ്ദുര്‍ഗ് സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. ബാലകൃഷ്ണന്‍, കണ്‍കറന്റ് ഓഡിറ്റര്‍ കെ. ജഗദീഷ് ശ്രീധര്‍, എം. രാജന്‍, മാമുനി വിജയന്‍, റഫീഖ് കോട്ടപ്പുറം, പി. വിജയകുമാര്‍, ടി. രാധാകൃഷ്ണന്‍, ഷംസുദ്ദീന്‍ അരിഞ്ചിറ, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ. രഘു, കെ.വി. സുരേഷ് കുമാര്‍, വി.വി. ഉദയകുമാര്‍, സര്‍ഗം വിജയന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ്​ കെ.പി. രവീന്ദ്രന്‍ കണ്ണോത്ത് സ്വാഗതവും സെക്രട്ടറി പി.വി. ഷീജ നന്ദിയും പറഞ്ഞു. പടം: nlr pinarai vijayanനീലേശ്വരം അഗ്രികൾചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം നീലേശ്വരം ഹെഡ് ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.