പടന്ന: കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ (കെ.കെ.എം.എ) ഭാരവാഹിയായിരുന്ന സാമൂഹിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിന്റെ സ്മരണാർഥം കെയർ ഫൗണ്ടേഷൻ പടന്നയിൽ നിർമിക്കുന്ന കിഡ്നി ഡയാലിസിസ് ആൻഡ് റിസർച് സെന്ററിന്റെ ശിലാസ്ഥാപനം സമസ്ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. പടന്ന ജമാഅത്തുൽ ഇസ്‍ലാം സംഘത്തിന്റെ കീഴിൽ അബൂബക്കർ സിദ്ദീഖ് മസ്ജിദിന് സമീപം വഖഫ് ബോർഡിന്റെ അനുമതിയോടെ ലഭിച്ച സ്ഥലത്താണ് സൻെറർ പണിയുന്നത്. നിരാലംബരും നിരാശ്രയരുമായിരുന്ന സമൂഹത്തിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി മാറിയ കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ നേതൃനിരയിൽ രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയ സഗീർ തൃക്കരിപ്പൂരിന്റെ സ്മരണയിലാണ് സ്ഥാപനം അറിയപ്പെടുക. പരിപാടിയിൽ കെയർ ഫൗണ്ടേഷൻ ചെയർമാൻ കെ.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പടന്ന ജമാഅത്തുൽ ഇസ്‍ലാം കമ്മിറ്റി പ്രസിഡന്റ് കെ.സി. മുഹമ്മദ് കുഞ്ഞി ഹാജി സമ്മതപത്രം അബൂബക്കർ സിദ്ദീഖിന് കൈമാറി. മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ എൻ.എ. മുനീർ, വി.കെ.പി. ഹമീദലി, അബൂബക്കർ പണ്ട്യാല, ടി.എം.സി. കുഞ്ഞബ്ദുല്ല, മുബാറക് ഹസൈനാർ ഹാജി, മുനീർ തുരുത്തി, പി.കെ.സി. റഹൂഫ് ഹാജി, കെ.ടി. അബ്ദുല്ല ഫൈസി, വി.പി. ഷൗക്കത്തലി, യു.എം. ജമാലുദ്ദീൻ ഫൈസി, സി.എച്ച്. മുത്തലിബ്, താജുദ്ദീൻ ദാരിമി, സിദ്ദീഖ് ബാഖവി, ടി.പി. കുഞ്ഞബ്ദുല്ല, പി.കെ. ഫൈസൽ, വി.കെ.പി. ഇസ്മായിൽ ഹാജി, രഘു ഇയ്യക്കാട്, കുഞ്ഞികൃഷ്ണൻ, വി.എൻ. ഹാരിസ്, കെ.എം. റഹ്മാൻ, ടി.കെ. അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു. പടന്നയിൽ നിർമിക്കുന്ന കിഡ്നി ഡയാലിസിസ് ആൻഡ് റിസർച് സെന്ററിന്റെ ശിലാസ്ഥാപനം സമസ്ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.