സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിന് സഹകരണ സംഘങ്ങൾ മറുപടി നൽകണം –മുഖ്യമന്ത്രി

ചെറുവത്തൂർ: സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിന് സഹകരണ സംഘങ്ങൾ മികവാർന്ന പ്രവർത്തനത്തിലൂടെ മറുപടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലിക്കടവിൽ പിലിക്കോട് അഗ്രികൾചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ സർക്കാറുകളും സഹകരണ മേഖലയെ സംരക്ഷിക്കാൻ ശക്തമായ നിലപാട് സ്വീകരിച്ചു. സഹകരണ മേഖലയും സഹകാരികളും കൂടെനിന്നു. സഹകണ പൊതുമേഖല സ്ഥാപനങ്ങൾ നാടിന് ആവശ്യമാണ്. അത് നിലനിർത്തുന്നതിനുള്ള പിന്തുണ നൽകുന്നതാണ് സർക്കാർ നിലപാട്. നാം കരുതലോടെ ഇരിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഓഡിറ്റോറിയം മുൻ ഖാദി ബോർഡ് വൈസ് ചെയർമാൻ എം. വി. ബാലകൃഷ്ണനും കോൺഫറൻസ് ഹാൾ കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാമും ഉദ്ഘാടനം ചെയ്തു. ആദ്യ ചീഫ് പ്രമോട്ടർ സി.വി. അപ്പുവിനെ സംഘാടകസമിതി ചെയർമാൻ ടി.വി. ഗോവിന്ദൻ ആദരിച്ചു. കാസർകോട് ജോ. രജിസ്ട്രാർ ജനറൽ എ. രമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്ന കുമാരി, സംഘം പ്രസിഡന്റ് എൻ. രവീന്ദ്രൻ, ഹോസ്ദുർഗ് അസി. രജിസ്ട്രാർ ജനറൽ കെ. രാജഗോപാലൻ, കാസർകോട് പ്ലാനിങ് എ.ആർ എം. ആനന്ദൻ, ഹോസ്ദുർഗ് സഹകരണ ഓഡിറ്റ് അസി. ഡയറക്ടർ പി.കെ. ബാലകൃഷ്ണൻ, തൃക്കരിപ്പൂർ യൂനിറ്റ് ഇൻസ്പെക്ടർ എ.കെ. സന്തോഷ്, ജില്ല പഞ്ചായത്ത് മെംബർ എം. മനു, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുജാത, പിലിക്കോട് പഞ്ചായത്തംഗം പി.കെ. റഹീന, മുൻ ജില്ല ബാങ്ക് പ്രസിഡൻറ് എം.വി. കോമൻ നമ്പ്യാർ, കൊടക്കാട് സർക്കിൾ സഹകരണ യൂനിയൻ പ്രസിഡൻറ് സി.വി. നാരായണൻ, മാണിയാട്ട് ബാങ്ക് പ്രസിഡന്റ് വി.വി. നാരായണൻ, എ.വി. ചന്ദ്രൻ, കാലിക്കടവ് റൂറൽ അഗ്രികൾചറൽ സൊസൈറ്റി പ്രസിഡന്റ് വി.കെ. രവീന്ദ്രൻ, ഇ. കുഞ്ഞിരാമൻ, നവീൻ ബാബു, രവീന്ദ്രൻ മാണിയാട്ട്, പി.വി. ഗോവിന്ദൻ, നിഷാം പട്ടേൽ, എം. ഭാസ്കരൻ, എം.വി. ചന്ദ്രൻ, കെ. പ്രഭാകരൻ, സി. ഭരതൻ, കെ.വി. രാജേഷ്, എം. രാഘവൻ, എം. പുരുഷോത്തമൻ, കെ. ജയരാജൻ എന്നിവർ സംസാരിച്ചു. പടം...കാലിക്കടവിൽ പിലിക്കോട് അഗ്രികൾചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം നിർമിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.