തൃക്കരിപ്പൂർ: പാടിക്കീൽ ഗവ. യു.പി സ്കൂൾ 19ാo വാർഷികാഘോഷവും വിരമിക്കുന്ന ഹെഡ്മാസ്റ്റർ വി. ദാമോദരനുള്ള യാത്രയയപ്പും ഏപ്രിൽ മൂന്നുമുതൽ അഞ്ചുവരെ നടക്കുമെന്ന് സംഘാടക സമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 1983ൽ സ്ഥാപിതമായ ഗവ. എൽ.പി സ്കൂൾ 1990ലാണ് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഈ സർക്കാർ സ്കൂളിൽ ഇപ്പോൾ 296 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ജൈവോദ്യാനം, ശലഭ പാർക്ക്, ആയുർവേദ സസ്യശേഖരം, ചരിത്ര മ്യൂസിയം, സാമൂഹിക ശാസ്ത്ര ലാബ്, ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ലൈബ്രറി, ഗൃഹലൈബ്രറി, മാലിന്യ സംസ്കരണ പ്ലാന്റ്, സീറോ വേസ്റ്റ് പദ്ധതി തുടങ്ങിയവ ഒരുക്കി. മികവുകളുടെ അടിസ്ഥാനത്തിൽ 2019-20 വർഷത്തെ സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള രണ്ടാം സ്ഥാനം, -----------------------------------അടുത്ത വർഷത്തെ സംസ്ഥാന മികവ് പുരസ്കാരം, പിലിക്കോട് ഗ്രാമപഞ്ചായത് ബി.എം.സി അവാർഡ്, ആരോഗ്യ ശുചിത്വ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾക്ക് വിദ്യാലയം അർഹമായിട്ടുണ്ട്. ഞായറാഴ്ച രാവിലെ പത്തിന് പൊതുവിദ്യാഭ്യാസവും കേരള വികസനവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. തിങ്കളാഴ്ച മൂന്നു മണിക്ക് യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും സാസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് ശലഭ പാർക്കും നവീകരിച്ച ശാസ്ത്ര ലാബും മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സി.വി. നാരായണൻ, പി.വി. ചന്ദ്രൻ, വി. ദാമോദരൻ, വി.വി. മാധവൻ, ടി.വി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.