പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽവീണ് കാലറ്റു

കാഞ്ഞങ്ങാട്: മംഗളൂരു ഭാഗത്തേക്കു പോവുകയായിരുന്ന മംഗള എക്സ്പ്രെസ് ട്രെയിനിൽ കയറുന്നിതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽവീണ് കാലറ്റ് ഗുരുതരമായി പരിക്കേറ്റയാളെ അഗ്നിരക്ഷ സേനയെത്തി ജില്ല ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തൃശൂർ ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഹരിഹരസുതനാണ് (52) അപകടം പറ്റിയത്. ഉടൻ യാത്രക്കാരും ആർ.പി.എഫും ചേർന്ന് രക്ഷപ്പെടുത്തി ഇദ്ദേഹത്തെ പ്ലാറ്റ്ഫോമിലേക്ക് എടുത്തുകിടത്തിയശേഷം അഗ്നിരക്ഷ സേനയുടെ സഹായം തേടി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സതീശന്റെ നേതൃത്വത്തിലെത്തിയ സേന പ്രഥമ ശുശ്രൂഷ നൽകി. അറ്റുപോയ വലതുകാലുമായി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കായതിനാൽ കാൽ പ്രത്യേക ബോക്സിൽ നിക്ഷേപിച്ചാണ് 108 ആംബുലൻസിൽ പരിയാരത്തേക്കു മാറ്റിയത്. ഇദ്ദേഹത്തിന്റെ കൂടെ ആരുമില്ലാത്തതിനാൽ സഹായത്തിന് സിവിൽ ഡിഫൻസ് അംഗങ്ങളായ അബ്ദുൽസലാം, അരുൺകുമാർ, എച്ച്. രാജേഷ് എന്നിവരും ചേർന്നാണ് പരിയാരത്തെത്തിച്ചത്. അഗ്നിരക്ഷ ഓഫിസർമാരായ അനിൽകുമാർ, ഷിജു, അതുൽ , അജ്മൽഷ, ഹോംഗാർഡ് രാഘവൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ് കുമാർ, ---------------------------കാരൻ കുമാർ എച്ച് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽവീണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.