ഭീമൻ ആമയുടെ ജഡം കരക്കടിഞ്ഞു

കാസർകോട്​: അപൂര്‍വയിനം ഭീമന്‍ ആമയുടെ ജഡം കാസർകോട് പയസ്വിനിപ്പുഴയിൽ കണ്ടെത്തി. ബാവിക്കര അണക്കെട്ടില്‍ വൈകീട്ടാണ് കരയില്‍ അടിഞ്ഞ ജ‍ഡം നാട്ടുകാര്‍ കണ്ടത്. ജയൻറ്​ സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ എന്നറിയപ്പെടുന്ന ആമക്ക് ഒരു മീറ്റര്‍ നീളവും 62 സെ.മി വീതിയുമുണ്ട്. ശുദ്ധജല ആമകളില്‍ ലോകത്തിലെതന്നെ ഏറ്റവും വലുതാണിതെന്നാണ്​ പറയുന്നത്​. പൂര്‍ണവളര്‍ച്ച എത്താത്ത പെണ്‍ ആമയാണ് ചത്തത്. 40 കിലോ ഭാരമുണ്ട്. 10 വയസ്സ് കണക്കാക്കുന്നതായി വനപാലകര്‍ അറിയിച്ചു. 2010ല്‍ കോഴിക്കോട് കുറ്റ്യാടി പുഴയില്‍ കണ്ടതിനുശേഷം പയസ്വിനിപ്പുഴയിലാണ് ഇവയെ പിന്നീട് കണ്ടെത്തുന്നത്. ഗവേഷകയായ ഉത്തര്‍പ്രദേശുകാരി ആരുഷി ജെയി​ന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഇവയുടെ മുട്ടകള്‍ കണ്ടെത്തി വനംവകുപ്പി​ന്റെ സഹകരണത്തോടെ കൃത്രിമമായി വിരിയിച്ച് അഞ്ച്​ ആമക്കുഞ്ഞുങ്ങളെ പുഴയില്‍ വിട്ടിരുന്നു. turtle പയസ്വിനിയുടെ കരക്കടിഞ്ഞ ഭീമൻ ആമ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.