കയ്യൂർ സ്മരണ പുതുക്കി

ചെറുവത്തൂർ: സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ കഴുമരം വരിച്ച കയ്യൂർ രക്തസാക്ഷികളുടെ 79ാം വാർഷികാചരണം കയ്യൂരിൽ നടന്നു. കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ പോരാട്ടത്തിന്‍റെ ഭാഗമായി 1943 മാർച്ച്​ 29ന്‌ പുലർച്ചെ അഞ്ചിനാണ്‌ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കാൽ അബൂബക്കർ എന്നീ പോരാളികളെ തൂക്കിലേറ്റിയത്‌. കൊലമരത്തെ നേരിട്ട സഖാക്കളുടെ സ്‌മരണ പുതുക്കാനായി വൻ ജനസഞ്ചയമാണ്‌ കയ്യൂരിലേക്ക്‌ ഒഴുകിയെത്തിയത്‌. രാവിലെ 5.30ന്‌ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ചെറുവത്തൂർ ഏരിയ സെക്രട്ടറി കെ. സുധാകരൻ, രാവിലെ ആറിന്‌ രക്തസാക്ഷി നഗറിൽ പി.എ. നായർ എന്നിവർ പതാക ഉയർത്തി. വൈകീട്ട് അഞ്ചിന്‌ നടന്ന അനുസ്‌മരണ സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ്‌ അംഗം സി.പി. മുരളി പ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ്‌ചന്ദ്രൻ, ജില്ല സെക്രട്ടേറിയറ്റ്‌ അംഗം വി.കെ. രാജൻ, ജില്ല കമ്മിറ്റി അംഗം കെ.പി. വത്സലൻ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. തുടർന്ന്‌ ചെറിയാക്കര ടി.കെ. കലാവേദിയുടെ കലാപരിപാടികളും അരങ്ങേറി. പടം'. കയ്യൂർ രക്തസാക്ഷി ദിനാചരണം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.