ചെറുവത്തൂർ: ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ നടന്ന ആഴ്ചനക്ഷത്രം മെഗാ ക്വിസിൽ നൈതിക് ഗോവിന്ദിന് ഒന്നാം സമ്മാനമായ സൈക്കിൾ. പൊതുവിജ്ഞാനത്തിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുനടത്താൻ ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി.എസ്. കഴിഞ്ഞ ഏഴു വർഷമായി സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരമാണ് 'ആഴ്ചനക്ഷത്രം'. മുന്‍കൂട്ടി നല്‍കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയാണ് കുട്ടികള്‍ ആഴ്ചതോറും ക്ലാസ് മുറികളിൽ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഓൺലൈനിലും തുടർന്ന് 12 ആഴ്ചകളിൽ ക്ലാസ് മുറികളിലും മത്സരം നടന്നു. ഇതിൽ കൂടുതൽ മാർക്ക് നേടിയ നൂറ് കുട്ടികളെ പങ്കെടുപ്പിച്ചാണ് മെഗാഫൈനൽ നടന്നത്. എൻ. ആമിന രണ്ടാം സ്ഥാനവും നാഫില നിസാർ മൂന്നാം സ്ഥാനവും നേടി. രക്ഷിതാക്കൾക്കും പ്രത്യേകം മത്സരം നടന്നു. എ.കെ. പ്രവീണ ഒന്നാം സ്ഥാനവും ഷഫീന അസീസ് രണ്ടാം സ്ഥാനവും ദേവിപ്രിയ മൂന്നാം സ്ഥാനവും നേടി. പി.പി. ജയൻ കിനാത്തിൽ മത്സരം നിയന്ത്രിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.എം. അജിത് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രേഷ്ണ, സ്കൂൾ മാനേജർ എ.പി.പി. കുഞ്ഞഹമ്മദ്, പ്രധാനാധ്യാപിക സി.എം. മീനാകുമാരി എന്നിവർ സംസാരിച്ചു. പടം : ആഴ്ചനക്ഷത്രം ഒന്നാം സ്ഥാനം നേടിയ നൈതികിന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി സൈക്കിൾ സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.