ക്വട്ടേഷന്‍ ക്ഷണിച്ചു

കാസർകോട്: ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂൾ വളപ്പിലെ മരങ്ങള്‍ ലേലം ചെയ്യുന്നതിന് . മാവ് -1, വാകമരം -1, അക്കേഷ്യ -6, കാറ്റാടി -4 എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ ഏഴിനു രാവിലെ 10.30. അന്ന് രാവിലെ 11.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 04672 260210. ------------------- പി.എസ്‌.സി പട്ടിക കാസർകോട്​: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കന്നട പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 273 /2017) തസ്തികയിലെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോണ്‍: 04994 230102. -------------------- ഇന്ന് പ്രവര്‍ത്തിക്കും ഉപ്പള: മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കും. കുടിശ്ശികയുള്ളവര്‍ക്ക് മാര്‍ച്ച് 31വരെ പിഴപ്പലിശ ഒഴിവാക്കി. ഈ അവസരം എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്തണം. നികുതി കുടിശ്ശിക വരുത്തിയവർക്കെതിരെ ഏപ്രില്‍ ആദ്യവാരം മുതല്‍ ജപ്തി നടപടി സ്വീകരിക്കും. പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി മാര്‍ച്ച് 27, 30 തീയതികളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 04998 240221. --------- മാലിന്യ സംസ്‌കരണ പദ്ധതിയില്‍ അംഗമാകാം ഉപ്പള: മംഗല്‍പാടി ഗ്രാമപഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷം 37,36,150 രൂപ വകയിരുത്തി ഉറവിട മാലിന്യ സംസ്‌കരണം എന്ന ലക്ഷ്യത്തോടെ 1500 വീടുകളില്‍ റിങ് കമ്പോസ്റ്റ് വിതരണം നടത്തുന്നു. 250 രൂപ അടച്ച് ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. ഫ്ലാറ്റുകളിലെ താമസക്കാര്‍ക്കായി 11,12,400 രൂപ വകയിരുത്തി 618 ബയോബിന്‍ നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചു. 180 രൂപ അടച്ച് താമസക്കാര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. പഞ്ചായത്തില്‍ക്കൂടി പോകുന്ന ഹൈവേയുടെ വശങ്ങളില്‍ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.