കലോത്സവം ആഡ്​

ജയിൽ വക 200 കടലാസുപേന കലോത്സവത്തിന്​ ജില്ല ജയിൽ വക 200 കടലാസുപേനകൾ. ഹരിത കേരള മിഷനുമായി സഹകരിച്ച് ഹോസ്ദുർഗ് ജില്ല ജയിൽ അന്തേവാസികൾ നിർമിച്ച പേനകളാണ് വിധികർത്താക്കൾ ഉൾപ്പെടെയുള്ളവർക്കായി കൈമാറിയത്. ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് കടലാസ് പേനകൾ കലോത്സവത്തിനായി സംഭാവന ചെയ്തത്. കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനും ജയിൽ അന്തേവാസികൾ 5000ത്തോളം പേനകൾ നൽകിയിരുന്നു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എയിൽനിന്ന് സംഘാടക സമിതി കൺവീനർ ആൽബിൻ മാത്യു പേനകൾ ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകർക്കുള്ള പേനകൾ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി ഏറ്റുവാങ്ങി. ജില്ല സാമൂഹിക നീതി ഓഫിസർ ഷീബ മുംതാസ്, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ, ജില്ല ജയിൽ സൂപ്രണ്ട് കെ. വേണു, അസി. സൂപ്രണ്ട് എസ്​. ബാബു, ഡെപ്യൂട്ടി പ്രിസൺ ഓഫിസർ എം.വി. സന്തോഷ് കുമാർ, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഫൗണ്ടർ മോഹൻദാസ് വയലാംകുഴി, കെ. അഭിരാം എന്നിവർ പങ്കെടുത്തു. pen 200 nellikunnu ജില്ല ജയിലിൽ നിർമിച്ച കടലാസ് പേനകൾ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.