കാസർകോട്: സ്വീകരിക്കാന്‍ കാസര്‍കോട് ആര്‍.ടി.ഒയുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ബദിയടുക്ക, മുള്ളേരിയ, കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് ബസുടമസ്ഥ സംഘം ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. എല്ലാ ബസുകളും ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് പ്രവേശിക്കണമെന്നും ലംഘിക്കുന്ന ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു. സ്ഥലത്ത് പൊലീസ് ഗാര്‍ഡിനെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ആര്‍.ടി.ഒ എ.കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സനല്‍ വി. മണപ്പള്ളി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. ഗണേശന്‍, ബസുടമസ്ഥ സംഘം ഭാരവാഹികളായ കെ. ഗിരീഷ്, സി.എ. മുഹമ്മദ് കുഞ്ഞി, വ്യാപാരി സമിതിക്കായി ബി.എം. ഷെഫീഖ് ചെര്‍ക്കള, ജാഫര്‍ സാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ലോക ക്ഷയരോഗദിനം ജില്ലതലത്തില്‍ ആചരിച്ചു കാസർകോട്: ലോക ക്ഷയരോഗ ദിനാചരണം ജില്ലതല ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിര്‍വഹിച്ചു. ജില്ല ടി.ബി സെന്‍ററിന് പുതിയ വാഹനം അനുവദിക്കും. ജില്ല ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ടി.ബി സെന്റര്‍ മറ്റൊരിടത്തേക്ക് മാറ്റില്ലെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉറപ്പുനല്‍കി. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. ക്ഷയരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവരെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആദരിച്ചു. ടി.ബി വളന്റിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ വി.എം. മുനീര്‍ നിര്‍വഹിച്ചു. ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ച വെച്ചവരെയും ആദരിച്ചു. കാസര്‍കോട് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട്, വാര്‍ഡ് കൗണ്‍സിലര്‍ ഡി. രഞ്ജിത, കാസര്‍കോട് ഗവ. ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടി.കെ. വിജയകുമാര്‍, ജില്ല സാമൂഹികനീതി വകുപ്പ് ഓഫിസര്‍ സി.കെ. ഷീബ മുംതാസ്, ഐ.എം.എ കാസര്‍കോട് പ്രസിഡന്‍റ് ഡോ. നാരായണ നായിക്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. റിജിത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ടി.ബി ഓഫിസര്‍ ഡോ. ടി.പി. ആമിന സ്വാഗതവും ജില്ല എജുക്കേഷന്‍ ആന്‍ഡ് ജില്ല മെഡിക്കല്‍ ഓഫിസ് മീഡിയ ഓഫിസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: ലോക ക്ഷയരോഗ ദിനാചരണം ജില്ലതല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.