ചെറുവത്തൂരിൽ കാര്‍ബണ്‍രഹിത പഞ്ചായത്ത് ലക്ഷ്യം

കാസർകോട്: കാര്‍ഷിക മേഖല, കായിക മേഖല, പാര്‍പ്പിടം, കുടിവെള്ളം എന്നിവക്ക് മുന്‍ഗണന നല്‍കി ചെറുവത്തൂര്‍ പഞ്ചായത്ത് ബജറ്റ്. 30,25,51780- രൂപ വരവും 29,90,01,000- രൂപ ചെലവും 35,50,780 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രാഘവന്‍ അവതരിപ്പിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിനുവേണ്ടി സ്ഥലമെടുക്കുന്നതിന് ഒരു കോടി രൂപയും കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയ ലൈഫ് ഭവനപദ്ധതിക്ക് ഒന്നരക്കോടി രൂപയും ബജറ്റില്‍ വകയിരുത്തി. എം.സി.എഫ് നിർമാണത്തിനായി 50 ലക്ഷം രൂപയും പുതിയ സംരംഭങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയും വകയിരുത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പത്ത് കോടി രൂപയാണ് അടുത്ത വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. വനിത-ശിശു-വയോജന ഭിന്നശേഷി എന്നിവര്‍ക്കായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ ആവശ്യമായ വകയിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ഉൽപാദന മേഖലയില്‍ 78 ലക്ഷം രൂപയും ചെറുവത്തൂര്‍ ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ രൂപരേഖക്കുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കാര്‍ബണ്‍ രഹിത പഞ്ചായത്തിന്റെ ആദ്യ നടപടിയായി സോളാര്‍ സംവിധാനം നടപ്പില്‍വരുത്തും. കായിക മേഖലയില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ നിരയിലാണ്. കായിക മേഖലയിലുള്ള സ്റ്റേഡിയത്തിന്റെ കുറവ് നികത്തുന്നതിനുവേണ്ടി സ്ഥലം വാങ്ങാന്‍ ഒരു കോടി രൂപയും വകയിരുത്തി. ഫോട്ടോ: ചെറുവത്തൂര്‍ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.വി. രാഘവന്‍ അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.