മൊഗ്രാൽ പുത്തൂർ: സ്ഥിരം നിർവഹണ ഉദ്യോഗസ്ഥനില്ലാത്തത് മൂലം പഞ്ചായത്തിലെ വികസന പദ്ധതികൾ മുടങ്ങിയിരിക്കുകയാണെന്നും ഇതിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പരാതിയുമായി ജില്ല തദ്ദേശ സ്വയംഭണ വകുപ്പ്(എൽ.എസ്.ജി.ഡി.) എക്സി. എൻജിനീയറുടെ മുന്നിൽ. ഗ്രാമപഞ്ചായത്തിലെ എൽ.എസ്.ജി.ഡി. വിഭാഗത്തിൽ സ്ഥിരമായി അസി. എൻജിനീയർ ഇല്ലാത്തതിനാൽ വികസന പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്. സ്ഥിരം നിയമനം ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി തുടക്കം മുതലേ നിരന്തരമായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും പരിഹാരം കണ്ടില്ല. ഈ പദ്ധതി കാലയളവിൽ ഇതുവരെ 10 ശതമാനത്തിൽ താഴെ ഫണ്ട് മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. പഞ്ചായത്ത് നടപ്പാക്കിയ 2021 - 22 ലെ 90 പ്രവൃത്തികളിൽ 16 പദ്ധതി മാത്രമാണ് പൂർത്തിയായത്. ഇതിൽ 29 പദ്ധതിയുടെ സാങ്കേതികാനുമതി പോലും ലഭിച്ചിട്ടില്ല. സ്ഥിരമായി എ.ഇ. ഇല്ലാത്തത് മൂലമാണ് പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. ബുധനാഴ്ച രാവിലെയോടെയാണ് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സമീറ ഫൈസലിന്‍റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ജില്ല പഞ്ചായത്ത് കാര്യാലയത്തിന് മുകളിലുള്ള എൽ.എസ്.ജി.ഡി. എക്സി. എൻജിനീയർ പി.പി. രമേശന്‍റെ മുന്നിൽ പരാതിയുമായി എത്തിയത്. പദ്ധതി നിർവഹണം പൂർത്തിയാക്കേണ്ട മാർച്ച് മാസം അവസാനിക്കാറായിട്ടും അസി. എൻജിനീയറെ നിയമിക്കാത്തതിൽ അംഗങ്ങൾ പ്രതിഷേധവും ആശങ്കയും അറിയിച്ചു. വൈസ് പ്രസിഡന്‍റ് മുജീബ് കമ്പാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.ബി. നിസാർ, ഖദീജ, പ്രമീള, ഗ്രാമപഞ്ചായത്തംഗങ്ങളായ റാഫി എരിയാൽ, നൗഫൽ പുത്തൂർ, ജുബൈരിയ, സുലോചന തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. mogral puthur മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പരാതിയുമായി ജില്ല എൽ.എസ്.ജി.ഡി. എക്സി. എൻജിനീയറുടെ മുന്നിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.