അലിഫ് ആംബുലൻസ് ഇനി ഹൈദരലി തങ്ങൾ സ്മാരകം

കൈക്കോട്ടുകടവ്: അലിഫ് ആംബുലൻസിന് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ആംബുലൻസ് എന്ന് പുനർനാമകരണം ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. നാമകരണച്ചടങ്ങിൽ മലങ്കര മാര്‍ത്തോമ സുറിയാനി സഭ മലബാർ മേധാവി ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, നഈമലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ------------------------- തൃക്കരിപ്പൂർ ഇ-ഗ്രാമസഭ തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്തിന്റെ വരുംവർഷത്തെ പദ്ധതി മുന്നൊരുക്കത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ ഇ-ഗ്രാമസഭ മാർച്ച് 21ന് രാത്രി എട്ടിന് നടക്കും. ഗ്രാമസഭ ഉദ്ഘാടനം കേരള ഹൗസിങ് ബോർഡ് കമീഷണർ എൻ. ദേവീദാസ് നിർവഹിക്കും. നേരത്തേ ഓൺലൈനായി രജിസ്റ്റർ ചെയ്ത പ്രവാസികളാണ് പങ്കെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.