ലൈബ്രേറിയൻമാർക്ക് പരിശീലനം

ചെറുവത്തൂർ: ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പിലിക്കോട്, കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തുകളിലെ ഗ്രന്ഥശാല സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും പരിശീലനം സംഘടിപ്പിച്ചു. പിലിക്കോട്, കയ്യൂർ ചീമേനി പഞ്ചായത്ത് സമിതികളുടെയും പിലിക്കോട്ടെ ലൈബ്രേറിയൻമാരുടെ കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ടി. രാജൻ ഉദ്ഘാടനം ചെയ്തു. കരക്കേരു ഫ്രൻഡ്സ്​ ഗ്രന്ഥശാല ഹാളിൽ നടന്ന പരിപാടിയിൽ സി.വി. വിജയരാജൻ അധ്യക്ഷത വഹിച്ചു. വി. ചന്ദ്രൻ, പി. വേണുഗോപാലൻ, പി. രാമചന്ദ്രൻ, എം.പി. ശ്രീമണി, ടി.വി. ബാലകൃഷ്ണൻ, ടി. ബാബു, സുനിൽ പട്ടേന, സുനിത കരക്കേരു എന്നിവർ സംസാരിച്ചു. -------------------- പടം.. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിശീലനം ജില്ല ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ടി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.