ചെർക്കള: ഗാന്ധിയെ കൊന്നവരിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന വിശ്വാസവഞ്ചനക്കെതിരെ നടക്കുന്ന സമരത്തിൽ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം ലീഗ് ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന - വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഷാദ് എതിർത്തോട് അധ്യക്ഷത വഹിച്ചു. ആർ.കെ. ബദുറുദ്ദീൻ, മുസ്‍ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവ്, ട്രഷറർ ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, വൈസ് പ്രസിഡന്റ് ഹനീഫ കരിങ്ങപ്പള്ളം, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, എം.എസ്.എഫ് ജില്ല പ്രസിഡന്റ് അനസ് എതിർത്തോട്, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റുമാരായ എം.എ. നജീബ്, ഹാരിസ് തായൽ, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.എ. ഹാരിസ്, ഖലീൽ ആലങ്കോൽ, അഷ്‌റഫ് ബോവിക്കാനം തുടങ്ങിയവർ സംസാരിച്ചു. pk navas മുസ്‍ലിം ലീഗ് യുവജന- വിദ്യാർഥി സംഗമം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.