എ.പി. അബ്ദുല്ല സ്മാരക അവാര്‍ഡ്​ സമ്മാനിച്ചു

കാഞ്ഞങ്ങാട്: മുസ്‍ലിം ലീഗ് പ്രസ്ഥാനത്തിന് ഉത്തര മലബാറില്‍ നേതൃത്വം നല്‍കിയ വ്യക്തിത്വമാണ്​ എ.പി. അബ്ദുല്ലയെന്ന്​ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. അജാനൂര്‍ തെക്കേപ്പുറത്ത് ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ സെന്‍ററിൽ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മുസ്‍ലിംലീഗ് ചരിത്രകാരന്‍ എം.സി. വടകര എന്നിവര്‍ക്ക് എ.പി. അബ്ദുല്ല സ്മാരക അവാര്‍ഡ്​ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. മുസ്‍ലിം ലീഗ് ജില്ല ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പാലക്കി കുഞ്ഞാമദ് ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പാണക്കാട്​ ഹൈദരലി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. എ.പി. ഉമ്മര്‍, ബഷീര്‍ വെള്ളിക്കോത്ത്, കെ.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി, എം.പി. ജാഫര്‍, മുബാറക് ഹസൈനാര്‍ ഹാജി, പാറക്കാട് മുഹമ്മദ് ഹാജി, എം.ബി.എം. അഷ്‌റഫ്, സി.എച്ച്. മുസ്തഫ, ജലീല്‍ രാമന്തളി, വി. കമ്മാരന്‍, സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, ഇക്ബാല്‍ വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. നൈപുണ്യ വികസന പരിശീലന പരിപാടി കാസർകോട്​: ജില്ല പ്രബേഷൻ ഓഫിസിന്റെയും സ്പെഷൽ സബ് ജയിൽ കാസർകോടിന്റെയും ആഭിമുഖ്യത്തിൽ സ്പെഷൽ സബ് ജയിലിലെ തടവുകാർക്ക് മൂന്നു ദിവസത്തെ നിയമ ബോധവത്​കരണ, നൈപുണ്യ വികസന പരിശീലന പരിപാടി ആരംഭിച്ചു. ജില്ല ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ജി. ഉണ്ണികൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ജില്ല സാമൂഹിക നീതി ഓഫിസർ സി.കെ. ഷീബ മുംതാസ് മുഖ്യാതിഥിയായി. സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് എൻ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. വി.കെ. ശശികുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫിസർ ടി. വിനോദ് കുമാർ, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി എന്നിവർ സംസാരിച്ചു. ജില്ല പ്രബേഷൻ ഓഫിസർ പി. ബിജു സ്വാഗതവും പ്രബേഷൻ അസി. ബി. സലാവുദ്ദീൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.