തൃക്കരിപ്പൂർ: നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിച്ച ഉത്തര കേരള അണ്ടർ 14 ഇൻറർ അക്കാദമി ഇലവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി ജേതാക്കളായി. ഫൈനലിൽ കൊണ്ടോട്ടി കെ.വൈ.ഡി.എഫ് അക്കാദമിയെയാണ് തോൽപിച്ചത് (4-2). എരവിൽ ഫുട്ബാൾ അക്കാദമി മൂന്നാം സ്ഥാനവും പി.എഫ്.എ പയ്യന്നൂർ നാലാം സ്ഥാനവും നേടി. മലപ്പച്ചേരി ഫുട്ബാൾ അക്കാദമി സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണൻ ട്രോഫിയും പ്രൈസ് മണിയും കൈമാറി. അനിൽ ബങ്കളം അധ്യക്ഷത വഹിച്ചു. ഐ.എസ്.എൽ നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ മിർഷാദ് മുഖ്യാതിഥിയായിരുന്നു. ശ്രീജിത്ത് ബങ്കളം, ഇന്ത്യൻ ഗേൾസ് ഫുട്ബാൾ താരം മാളവിക, ഇ. ബാലൻ നമ്പ്യാർ, സി. ദാവൂദ്, കെ.പി. നിധീഷ്, സവിനേഷ് എന്നിവർ സംസാരിച്ചു. tkp tfa teamഉത്തര കേരള ഇൻറർ അക്കാദമി ഫുട്ബാൾ ചാമ്പ്യൻഷിപ് ജേതാക്കളായ ടി.എഫ്.എ ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.