ആക്ഷേപഹാസ്യവുമായി പൊറാട്ട് വേഷങ്ങൾ

നീലേശ്വരം: ആനുകാലിക സംഭവങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ശാലിയ പൊറാട്ട് വേഷങ്ങൾ കാണികളിൽ ചിരിയുണർത്തി. പൂരോത്സവ നാളിൽ നീലേശ്വരത്താണ് ശാലിയ തെരുവിൽ പൊറാട്ട് വേഷങ്ങൾ അരങ്ങേറിയത്. കോവിഡ് മൂലം രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് വേഷങ്ങൾ പൊതുജനമധ്യത്തിൽ എത്തിയത്. ഒറ്റക്കും രണ്ടും ഒന്നിലധികം ഗ്രൂപ്പുകളിലുമാണ് വേഷങ്ങൾ എത്തുന്നത്‌. തെരുവിന്‍റെ ഇരുകരകളിലുമായി തിങ്ങിനിറഞ്ഞ ആളുകളോട് പൊറാട്ട് വേഷങ്ങളുമായി നർമം കലർത്തിയുള്ള ഡയലോഗുകൾ ചിന്തിപ്പിക്കുകകൂടി ചെയ്യും. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽനിന്ന് വേഷങ്ങൾ പുറപ്പെട്ട് തളിയിൽ ക്ഷേത്രത്തിൽ തൊഴുതുവണങ്ങി തിരിച്ച് ക്ഷേത്രമുറ്റത്തെ പ്രത്യേക വേദിയിൽ പരിപാടി അവതരിപ്പിക്കും. മത്സരാടിസ്ഥാനത്തിലാണ് പൊറാട്ട് വേഷങ്ങൾ അരങ്ങിലെത്തുന്നത്. nlr PORATനീലേശ്വരം തെരുവിൽ നടന്ന ശാലിയ പൊറാട്ട് വേഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.