വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ട കണ്ടക്ടറുടെ ലൈസൻസ്​ അസാധുവാക്കി

കാസർകോട്​: ബസിൽ യാത്രചെയ്ത വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ട കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടറുടെ ലൈസൻസ്​ മൂന്നുമാസത്തേക്ക്​ അസാധുവാക്കാൻ ആർ.ടി.ഒ തീരുമാനിച്ചു. മഞ്ചേശ്വരം ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാർഥിയായ 13കാരനാണ്​ ദുരനുഭവം. ഫെബ്രുവരി 21ന് ഒരുമണിയോടെ മംഗളൂരു-കണ്ണൂര്‍ ലിമിറ്റഡ് സ്റ്റോപ് ബസായ മെഹബൂബിൽനിന്നാണ്​ ഇറക്കിവിട്ടത്​. കണ്ടക്ടർ കാസര്‍കോട്​ നഗരക്കട്ടെ കെ. കിഷോറിനെതിരെയാണ്​ നടപടി. കണ്ടക്ടറുടെ ഭാഗത്തുനിന്ന്​ ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റ് ഉണ്ടായതായി ആർ.ടി.ഒ എ.കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ഇത്തരം പരാതികള്‍ ആര്‍.ടി.ഒയെ നേരിട്ട് അറിയിക്കാം. ഫോണ്‍: 04994 255290.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.