വീട്ടുമുറ്റത്ത്‌ നിർത്തിയിട്ട കാർ കവർന്നു

ഉദുമ: വീട്ടുമുറ്റത്ത്‌ നിർത്തിയിട്ട 14 ലക്ഷം രൂപ വില വരുന്ന കാർ കവർന്നു. കപ്പൽ ജീവനക്കാരൻ മുതിയക്കാൽ സുനിൽ കുമാറി​ന്റെ സുകൃതി വീട്ടിൽ നിന്ന്‌ ശനിയാഴ്ച രാത്രിയാണ്‌ കെ.എൽ. 60 എം 1200 നമ്പർ കാർ കവർന്നത്‌. ഗേറ്റിന്റെ പൂട്ടുപൊളിച്ചാണ്‌ കാർ കവർന്നത്‌. സി.സി.ടി.വി യുടെ ഹാർഡ് ഡിസ്കും കവർന്നു. അടുക്കള വാതിൽ പിക്കാക്സ് ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മുറിയിൽ സൂക്ഷിച്ച വാഹനത്തിന്റെ താക്കോൽ എടുത്ത ശേഷമാണ്‌ കാർ കൊണ്ടുപോയത്‌. വീടിനുള്ളിലെ അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ച് പുറത്തിട്ടുണ്ട്. പടം.. UDUMA3.JPGമോഷണംപോയ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.