അധ്യാപകനെതിരെ പ്രതിഷേധം

കാസർകോട്‌: നീലേശ്വരം നഗരസഭ ചെയർപേഴ്‌സണും ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല വൈസ്‌ പ്രസിഡന്‍റുമായ ടി.വി. ശാന്തയെ അധിക്ഷേപിച്ചുള്ള കുട്ടമത്ത്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ വത്സൻ പിലിക്കോടി‍ൻെറ ഫേസ്ബുക്ക് പോസ്റ്റ്‌ പ്രതിഷേധാർഹമാണെന്ന്‌ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി. അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്​ ജില്ല പ്രസിഡന്‍റ്​ പി.സി. സുബൈദയും സെക്രട്ടറി എം. സുമതിയും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.