മദര്‍ ബഡ്സ് നോട്ട് ബുക്കി​ന്റെ വിപണനം

കാസർകോട്: കുടുംബശ്രീ ജില്ലാമിഷ​ന്റെയും ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെയും സി.ഡി.എസി​ന്റെയും സംയുക്ത സംരംഭമായ മദര്‍ ബഡ്സ് സ്‌പെഷല്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള മദര്‍ ബഡ്സ് നോട്ട് ബുക്കിന്റെ ആദ്യ വിപണനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ കുട്ടികള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറും ഭരണസമിതി അംഗങ്ങളും രക്ഷിതാക്കളും കുട്ടികളില്‍നിന്ന് നോട്ട് ബുക്ക് വാങ്ങി. ക്ഷേമകാര്യ സ്​ഥിരംസമിതി ചെയര്‍മാന്‍ വരദ രാജ് അധ്യക്ഷത വഹിച്ചു. മെംബര്‍മാരായ രജനി, തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. ബഡ്സ് സ്‌കൂള്‍ ടീച്ചര്‍ സുരന്യ സ്വാഗതവും ആയ ഗിരിജ പായം നന്ദിയും പറഞ്ഞു. MOTHER BUDS NOTE BOOK BEDADUKKA.jpg മദര്‍ ബഡ്സ് നോട്ട് ബുക്കി​ന്റെ ആദ്യ വിപണനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ കുട്ടികള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.