ദിവാകരൻ നീലേശ്വരത്തിന്റെ കണ്ടലുകൾ ഇനി ഗുരുവായൂരിലും വളരും

നീലേശ്വരം: നഗരസഭയിലെ ദിവാകരൻ കടിഞ്ഞിമൂലയുടെ നഴ്സറിയിലെ കണ്ടൽച്ചെടികൾ ഇനി ഗുരുവായൂരിലും വളരും. തൃശൂർ ജില്ല ഹരിതകേരളം മിഷൻ ജീവനം നീലേശ്വരം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ദിവാകരൻ നീലേശ്വരം, നീലേശ്വരം നഗരസഭ കൗൺസിലർ കെ.വി. വിനയരാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീന നാസർ, ഹരിതകേരളം മിഷൻ കോഓഡിനേറ്റർ പി.എസ്. അജയ് കുമാർ എന്നിവർ സംസാരിച്ചു. ഒരുദിവസം കൊണ്ടുതന്നെ 1000 ചെടികളാണ് നട്ടത്. ദിവാകര​ന്റെ നഴ്സറിയിൽനിന്നുള്ള 10,000 തൈകളാണ് തൃശൂർ ജില്ലയിലേക്ക് മാത്രം നൽകിയത്. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലുമായി ഒരുലക്ഷം കണ്ടൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ദിവാകര​ന്റെ ലക്ഷ്യം. ഹരിതകേരള മിഷ​ന്റെ നേതൃത്വത്തിലാണ് ഈ ബൃഹദ് പദ്ധതി ജില്ലതോറും നടപ്പിലാക്കുന്നത്. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും പ്രളയംപോലുള്ള ദുരന്തങ്ങളിൽനിന്ന് മാനവരാശിയെ രക്ഷിക്കുന്നതിനും കൂടി ഉദ്ദേശിച്ചുകൊണ്ടാണ് കണ്ടൽ വനവത്​കരണ പദ്ധതി നടപ്പിലാക്കുന്നത്. kandal vanavathkaranam.jpg കണ്ടൽ വനവത്​കരണം തൃശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തിൽ ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.