കാഞ്ഞങ്ങാട്: ദേശീയപാത കൂളിയങ്കാലിൽ പുനർനിർമിക്കുന്ന മുഹ് യിദ്ദീൻ ജുമാമസ്ജിദിന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാദിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കുറ്റിയടിച്ചു. നൂറ്റാണ്ടിലേറെ കാലം പഴക്കമുള്ള കുളിയങ്കാൽ കുന്നുമ്മൽ ജുമാമസ്ജിദ് ദേശീയപാത വികസനത്തിനായി പൂർണമായും പൊളിച്ചുനീക്കിയിരുന്നു. ഇതിന് തൊട്ടടുത്തായാണ് പുതിയ പള്ളി നിർമിക്കുന്നത്. ജമാഅത്ത് പ്രസിഡൻറ് ടി. ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. പുനർനിർമാണ കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ സലാം, ജമാഅത്ത് സെക്രട്ടറി ടി.പി. അബ്ദുല്ല, കൺവീനർ ഗുലാം മുഹമ്മദ്, ട്രഷറർ ഗഫൂർ ഹാജി, എം.കെ. അബ്ദുറഹിമാൻ, സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീർ ആറങ്ങാടി, ടി. ദാവൂദ് ഹാജി, വാർഡ് കൗൺസിലർ ടി. മുഹമ്മദ് കുഞ്ഞി, എം. ഹമീദ്, എം.എ. മുത്തലിബ്, എൻജിനീയർ ശരീഫ്, കുളിയങ്കാൽ ഖത്തീബ് ഉസ്മാൻ മുസ്‍ലിയാർ, ഫൈസൽ ചേരക്കാടത്ത്, ജമാഅത്ത് മുൻ പ്രസിഡൻറ് ടി. അബൂബക്കർ ഹാജി, മുൻ സെക്രട്ടറി ടി. മുത്തലിബ്, ആറങ്ങാടി ജമാഅത്ത് മുൻ പ്രസിഡൻറ് എം.കെ. റഷീദ്, സി.കെ. നാസർ, എം. അബൂബക്കർ, ആബിദ് ആറങ്ങാടി, ഇ.എൽ. നാസർ, അഷ്റഫ് കല്ലിങ്കാൽ, ഇ.എൽ. ഇബ്രാഹീം എന്നിവർ സംസാരിച്ചു. jifri thangal കൂളിയങ്കാലിൽ പുനർനിർമിക്കുന്ന മുഹ് യിദ്ദീൻ ജുമാമസ്ജിദിന്റെ കുറ്റിയടിക്കൽ കർമം ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.